ആൽബെർട്ടയിലെ ട്രാൻസ്‌ജെൻഡർമാരുടെ പരിചരണത്തിനായി എഡ്മണ്ടണിലെ ലോയിസ് ഹോൾ ഹോസ്പിറ്റൽ സഹായിക്കുന്നു. സ്ത്രീകൾക്കായുള്ള ലോയിസ് ഹോൾ ഹോസ്പിറ്റൽ വാഗിനോപ്ലാസ്റ്റി പോലുള്ള ലിംഗഭേദം സ്ഥിരീകരിക്കുന്ന ശസ്ത്രക്രിയയ്ക്ക് വിധേയരാകാൻ ആഗ്രഹിക്കുന്ന അല്ലെങ്കിൽ അതിന് വിധേയരായ ആളുകൾക്ക് വേണ്ട ചികത്സകൾ നൽകുകയും പരിചരണം നടത്തുകയും ചെയ്യുന്നു.
ശസ്ത്രക്രിയയ്ക്കു ശേഷമുള്ള നാളുകളിൽ മാനസികവും ശാരീരികവുമായ പരിചരണം നൽകുന്നതിലൂടെ വളരെ വേഗം സുഖം പ്രാപിക്കാൻ കഴിയുന്നതായി രോഗികൾ പറയുന്നു. 2018 മുതൽ, റോയൽ അലക്‌സാന്ദ്ര ഹോസ്പിറ്റലിനുള്ളിലെ യൂറോഗൈനക്കോളജിക്കൽ സേവനങ്ങളുടെ ഭാഗമായി രോഗികൾക്ക് സേവനം നൽകുന്നുണ്ട്. വടക്കൻ ആൽബർട്ടയിലെമ്പാടുമുള്ള 250-ലധികം ട്രാൻസ് പുരുഷന്മാരും സ്ത്രീകളും അതിന്റെ സേവനങ്ങൾ ഉപയോഗിച്ചു വരുന്നു.