നയാഗ്ര : ഫൊക്കാന കൺവെൻഷൻ 2022 – കാനഡ റീജിയൻ രജിസ്ട്രേഷൻ കിക്ക് ഓഫ് നയാഗ്ര മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ നയാഗ്രയിൽ റമദ ഫാൾസ് വ്യൂ ഹോട്ടലിൽ വെച്ച് ശനിയാഴ്ച്ച നടന്നു.
വൈകുന്നേരം 6-ന് ആരംഭിച്ച യോഗത്തിൽ നയാഗ്ര മലയാളി അസോസിയേഷൻ പ്രസിഡന്റും ഫൊക്കാന നാഷണൽ കൗൺസിൽ മെമ്പറുമായ മനോജ് ഇടമന സ്വാഗതം പറഞ്ഞു. ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ് കാനഡ റീജിയൻ രജിസ്ട്രേഷൻ കിക്ക് ഓഫ് ഉദ്‌ഘാടനം നിർവ്വഹിച്ചു.

സെക്രട്ടറി ഡോ. സജിമോൻ ആന്റണി, വൈസ് പ്രസിഡന്റ് തോമസ് തോമസ്, അഡിഷണൽ അസ്സോസിയേറ്റ് ട്രഷർ ബിജു ജോൺ, ഫൊക്കാന അസ്സോസിയേറ്റ് സെക്രട്ടറി ജോജി തോമസ്, ഫൊക്കാന മുൻ പ്രസിഡന്റ് ജോൺ പി. ജോൺ, നാഷണൽ കമ്മിറ്റി മെമ്പർ കാനഡ ജോസി കാരക്കാട്ട്, വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ. കല സാഹി തുടങ്ങിയവർ പ്രസംഗിച്ചു. റീജിണൽ വൈസ് പ്രസിഡന്റ് സോമോൻ സക്കറിയ യോഗത്തിൽ നന്ദി അർപ്പിച്ചു.
കൺവെൻഷൻ കിക്ക് ഓഫ് മീറ്റിംഗിൽ കാനഡയിലെയും അമേരിക്കയിലെയും പ്രമുഖ അസോസിയേഷൻ ഭാരവാഹികളും പ്രമുഖരും പങ്കെടുത്തു. ഈ മീറ്റിംഗ് വഴി ഫൊക്കാന എല്ലാ റീജിയനുകളും കവർ ചെയ്യുവാനും കൺവെൻഷൻ എല്ലാ തരത്തിലുമുള്ള ആളുകളിലേക്കും എത്തിക്കുവാനും ഫൊക്കാന നേതൃത്വം ശ്രദ്ധിക്കുന്നു.

ഫൊക്കാന കൺവെൻഷന്റെ കിക്ക് ഓഫ് പരിപാടിക്ക് നയാഗ്ര മലയാളി അസോസിയേഷനാണ് നേതൃത്വവും ആതിഥേയത്വവും വഹിച്ചത്.