ടൊറന്റോ : ടൊറന്റോ സിറ്റി കൗൺസിലറും ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡിന്റെ അനന്തരവനുമായ മൈക്കൽ ഫോർഡ് ഒന്റാരിയോ കൺസർവേറ്റീവ് പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കുന്നു.
യോർക്ക് സൗത്ത്-വെസ്റ്റണിൽ 2022-ലെ എംപിപി സ്ഥാനാർത്ഥിയായി മൈക്കൽ ഫോർഡ് മത്സരിക്കുമെന്ന് കൺസർവേറ്റീവുകൾ ഞായറാഴ്ച ഉച്ചയ്ക്ക് ഒരു വാർത്താക്കുറിപ്പിൽ അറിയിച്ചു.
ടൊറന്റോ ഡിസ്ട്രിക്റ്റ് സ്കൂൾ ട്രസ്റ്റിയായി സേവനമനുഷ്ഠിച്ച മൈക്കൽ ഫോർഡ് 2016 മുതൽ എറ്റോബിക്കോക്ക് നോർത്ത് വാർഡിന്റെ പ്രാദേശിക പ്രതിനിധിയായി സേവനമനുഷ്ഠിച്ചു. ടൊറന്റോ പോലീസ് സർവീസസ് ബോർഡ്, ഇക്കണോമിക് ആൻഡ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് കമ്മിറ്റി, ഓഡിറ്റ് കമ്മിറ്റി, കനേഡിയൻ നാഷണൽ എക്‌സിബിഷൻ അസോസിയേഷൻ ബോർഡ് എന്നിവയിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
മൈക്കൽ ഫോർഡിനു ടൊറന്റോ സിറ്റി കൗൺസിലിൽ നിന്ന് ലഭിക്കുന്ന ശമ്പളം പ്രാദേശിക കമ്മ്യൂണിറ്റി അധിഷ്‌ഠിത സംഘടനകൾക്കായി സംഭാവന ചെയ്യുമെന്ന് പാർട്ടി അറിയിച്ചു.