മോസ്‌കോ : ഉക്രൈൻ ആക്രമണത്തെ തുടർന്ന് തെക്കുപടിഞ്ഞാറൻ റഷ്യയിൽ ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ബെൽഗൊറോഡ് ഗവർണർ ബുധനാഴ്ച പറഞ്ഞു.
“ഇപ്പോഴത്തെ നിലയിൽ, ഒരാൾക്ക് ജീവൻ നഷ്ടപ്പെട്ടു, മൂന്ന് പേർക്ക് പരിക്കേറ്റു,” ബെൽഗൊറോഡിന്റെ തെക്കുപടിഞ്ഞാറൻ പ്രദേശത്തെ ഗവർണർ വ്യാസെസ്ലാവ് ഗ്ലാഡ്കോവ് പറഞ്ഞു.
സോളോഖി ഗ്രാമത്തെ ഉക്രെയ്ൻ ലക്ഷ്യമിടുന്നതായും ആക്രമണത്തിൽ ഒരു വീട് ഭാഗികമായി തകർന്നുവെന്നും ഗ്ലാഡ്‌കോവ് ആരോപിച്ചു.
ഉക്രെയ്‌നുമായി അതിർത്തി പങ്കിടുന്ന റഷ്യൻ പ്രദേശങ്ങളിലെ അധികാരികൾ ഉക്രേനിയൻ സൈന്യം ആക്രമണം നടത്തുന്നതായി ആവർത്തിച്ച് ആരോപിച്ചു. ഏപ്രിലിൽ ബെൽഗൊറോഡിലെ ഇന്ധന സംഭരണ കേന്ദ്രത്തിൽ ഉക്രേനിയൻ ഹെലികോപ്റ്ററുകൾ ആക്രമണം നടത്തിയതായി ഗ്ലാഡ്‌കോവ് പറഞ്ഞു.
ആയിരക്കണക്കിന് പേരുടെ മരണത്തിനിടയാക്കിയ ഉക്രെയ്‌നിലെ റഷ്യയുടെ സൈനിക നീക്കത്തിന്റെ 77-ാം ദിവസമാണ് റഷ്യ തിരിച്ചടി നേരിട്ടത്.