ഒട്ടാവ : ജനുവരിയിൽ കനേഡിയൻ സമ്പദ്‌വ്യവസ്ഥ 150,000 തൊഴിലവസരങ്ങൾ കൂട്ടിച്ചേർത്തതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ. വാർഷികാടിസ്ഥാനത്തിൽ വേതനം 4.5 ശതമാനം ഉയർന്നതായും സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ മാസം 153,000 തൊഴിലവസരങ്ങളാണ് കൂട്ടിച്ചേർത്തത്. ഇതോടെ തൊഴിലില്ലായ്മ നിരക്ക് അഞ്ച് ശതമാനമായി നേരിയ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും സ്റ്റാറ്റിസ്റ്റിക്സ് കാനഡ പറയുന്നു. മൊത്തവ്യാപാര, ചില്ലറവ്യാപാര മേഖലകളിലുടനീളം തൊഴിലവസരങ്ങളിൽ വർധിച്ചതോടെയാണ് ഈ നേട്ടമെന്നും റിപ്പോർട്ടിൽ പറയുന്നു.
സമ്പദ്‌വ്യവസ്ഥ സെപ്‌റ്റംബർ മുതൽ 326,000 തൊഴിലവസരങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ട്. ഉയർന്ന പലിശനിരക്ക് ഈ വർഷം സമ്പദ്‌വ്യവസ്ഥയെ ഗണ്യമായി മന്ദീഭവിപ്പിക്കുമെന്നും തൊഴിലവസരങ്ങളെ ബാധിക്കുമെന്നും പ്രതീക്ഷിക്കുന്നു.