ലണ്ടനില്‍ ഹൈവേ പാലത്തില്‍ ഇന്ധന വിതരണ ട്രക്കും കാറും കൂട്ടിയിടിച്ച് വന്‍ തീപിടിത്തം. അപകടത്തില്‍ ട്രക്ക് ഡ്രൈവര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ന്യൂ ലണ്ടനേയും ഗ്രോട്ടണേയും ബന്ധിപ്പിക്കുന്ന തേംസ് നദിക്ക് മുകളിലൂടെയുള്ള ഗോള്‍ഡ് സ്റ്റാര്‍ മെമ്മോറിയല്‍ ബ്രിഡ്ജിന് മുകളില്‍ വെള്ളിയാഴ്ചയാണ് അപകടം.
അന്തരീക്ഷത്തിലേക്ക് കറുത്ത പുക ഉയരുന്നതിന്റേയും വലിയ തീഗോളത്തിന്റേയും നടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ട്വിറ്ററില്‍ പങ്കുവെച്ച വിഡിയോ നിരവധിപേരാണ് കണ്ടത്. കാറിന്റെ ടയര്‍ പഞ്ചറാവുകയും തുടര്‍ന്ന് ഇന്ധന ട്രക്കിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. തുടര്‍ന്നാണ് ടാങ്കര്‍ പൊട്ടിത്തെറിച്ചത്.
മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് അഗ്‌നിശമന സേന ഉള്‍പ്പെടെ രംഗത്തെത്തി. അപകടത്തെ തുടര്‍ന്ന് റോഡുകള്‍ താല്‍കാലികമായി അടച്ച് ഗതാഗതം വഴിതിരിച്ചുവിട്ടു. പാലത്തിന് സമീപത്തെ കെട്ടിടങ്ങള്‍ക്കും കേടുപാട് സംഭവിച്ചു.