ഒട്ടാവ: ഫെഡറൽ ലിബറൽസിന്റെ പുതിയ പ്രസിഡന്റായി സച്ചിത് മെഹ്‌റയെ തിരഞ്ഞെടുത്തു.
ശനിയാഴ്ച ഒട്ടാവ ഡൗണ്ടൗണിലെ ലിബറൽ കൺവെൻഷനിലാണ് പ്രഖ്യാപനം നടന്നത്.
പാർട്ടിയുടെ മാനിറ്റോബ മുൻ പ്രസിഡന്റായ മെഹ്‌റ, മുമ്പ് കാനഡയിലെ യംഗ് ലിബറൽ നേതൃത്വത്തിലും ഉണ്ടായിരുന്നു. മിറ അഹമ്മദിനെ ആണ് ഇദ്ദേഹം പരാജയപ്പെടുത്തിയത്.
അടുത്ത തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിക്കാൻ സമയമായെന്ന് തിരഞ്ഞെടുപ്പിന് ശേഷമുള്ള മറുപടി പ്രസംഗത്തിൽ മെഹ്‌റ പറഞ്ഞു.
പാർട്ടി ദേശീയ ഡയറക്ടർ ബോർഡ് തലവനായി ആണ് പാർട്ടി പ്രസിഡന്റ് പ്രവർത്തിക്കുന്നത്. തിരഞ്ഞെടുപ്പ് സന്നദ്ധത ഉറപ്പുവരുത്തുക, ധനസമാഹരണ ശ്രമങ്ങളെ പിന്തുണയ്ക്കുക, വോളന്റിയർമാരെ റിക്രൂട്ട് ചെയ്യുക എന്നിവയാണ് പ്രധാന ചുമതലകൾ. പാർട്ടി നയം രൂപപ്പെടുത്തുന്ന ചുമതല ഇതിൽ പെടില്ല. എന്നാൽ പാർട്ടിയുടെയും പാർട്ടി നേതാവിന്റെ ഓഫീസിനെയും ബന്ധിപ്പിക്കുന്ന ഒരു പ്രധാന കണ്ണിയായും പ്രവർത്തിക്കുന്നു. പാർട്ടി നയ പ്രമേയങ്ങൾ പ്രചാരണ പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്താൻ നേതാവിന് നിർദ്ദേശം കൊടുക്കുന്നത് ഉൾപ്പടെയുള്ള പ്രവർത്തനങ്ങളാണ് ഉള്ളത്.
“ഒരു പാർട്ടി പ്രസിഡന്റ് ഞങ്ങൾക്ക് ശക്തമായ അടിത്തറയുള്ള പിന്തുണയും ഊർജ്ജസ്വലമായ സന്നദ്ധസേവകരുടെ അടിത്തറയും ഉണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്,” മക്മില്ലൻ വാന്റേജിന്റെ കൺസൾട്ടന്റായി പ്രവർത്തിക്കുന്ന ലിബറൽ സ്ട്രാറ്റജിസ്റ്റ് അനുഷ്ക കുര്യൻ പറഞ്ഞു.
പാർട്ടി ഒറ്റക്കെട്ടാണെന്നും നാലാം തവണയും അധികാരത്തിലെത്തുകയെന്ന ചരിത്രപരമായ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറാണെന്നും മെഹ്‌റ തന്റെ പ്രസംഗത്തിൽ പറഞ്ഞു.
“ഞങ്ങൾ ശക്തവും ഐക്യവുമായ ടീമാണ്. കാരണം മുന്നോട്ട് കൊണ്ടുപോകുന്നതിന് ഞങ്ങളുടെ എല്ലാ അംഗങ്ങളെയും ഞങ്ങൾ പിന്തുണയ്ക്കും, ഞങ്ങൾക്ക് ധാരാളം നല്ല ആശയങ്ങൾ ഉണ്ടെന്ന് ഇത് കാണിക്കാൻ കഴിയും. എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ”
1993 നും 2004 നും ഇടയിൽ തുടർച്ചയായി നാല് തെരഞ്ഞെടുപ്പുകളിൽ ലിബറലുകൾ വിജയിച്ചു, എന്നാൽ അപ്പോഴും, അവർക്ക് 2004-ലെ തിരഞ്ഞെടുപ്പിൽ ഒരു പുതിയ നേതാവുണ്ടായിരുന്നു. ഭൂരിഭാഗം സമയത്തും അവർ ഭിന്നമായ യാഥാസ്ഥിതിക പ്രതിപക്ഷത്തെ അഭിമുഖീകരിക്കുകയായിരുന്നു.
പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വോട്ടെടുപ്പും പാർട്ടിയിലെ മറ്റ് ചുമതലക്കാരെയും തീരുമനിക്കാനുള്ള പ്രക്രിയകൾ ശനിയാഴ്ച പകൽ മുഴുവൻ നടന്നു. 2020-ൽ COVID-19 പാൻഡെമിക് ആരംഭിച്ചതിന് ശേഷമുള്ള ആദ്യത്തെ കൺവെൻഷനാണിത്.