ന്യൂസിലന്‍ഡിലെ വെല്ലിംഗ്ടണിലെ ബഹുനില ഹോസ്റ്റലില്‍ വന്‍ തീപിടുത്തം.
പ്രാഥമിക കണക്കനുസരിച്ച് ആറ് പേര്‍ മരിക്കുകയും 11-ലധികം പേരെ കാണാതാവുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. അതെസമയം മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
”ഇനിയും നിരവധി ആളുകളെ കണ്ടെത്താനായിട്ടില്ല, എന്നാല്‍ ഈ സംഖ്യയും മരണസംഖ്യയും ഇപ്പോള്‍ സ്ഥിരീകരിക്കാന്‍ കഴിയില്ല.’ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസസ് ന്യൂസിലാന്‍ഡ് പറഞ്ഞു.
ന്യൂടൗണിലെ വെല്ലിംഗ്ടണ്‍ പരിസരത്തുള്ള ലോഫേഴ്സ് ലോഡ്ജിന്റെ മുകളിലത്തെ നിലയിലാണ് തീപിടുത്തമുണ്ടായതെന്ന് പോലീസ് പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ ആറ് പേര്‍ മരിച്ചതായും മരണസംഖ്യ 10 ല്‍ കുറവായിരിക്കുമെന്ന് പോലീസ് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി ക്രിസ് ഹിപ്കിന്‍സ് ബ്രേക്ക്ഫാസ്റ്റ് പറഞ്ഞു.