ഹൈവേയിൽ അടക്കം കാട്ടുതീ വ്യാപിച്ചതോടെ വടക്കൻ ആൽബർട്ടയിലെ ലിറ്റിൽ ബഫലോ കമ്മ്യൂണിറ്റിയിൽ ഒഴിപ്പിക്കൽ മുന്നറിയിപ്പ് നൽകിയതായി RCMP അറിയിച്ചു. ശക്തമായ കാറ്റ് കാട്ടുതീ വേഗത്തിൽ പടരുന്നതിന് കാരണമാകുന്നുണ്ടെന്നും ഇത് കമ്മ്യൂണിറ്റിയിൽ അപകടസാധ്യത വർദ്ധിപ്പിക്കുന്നതായും അധികൃതർ വ്യക്തമാക്കി.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ കാട്ടുതീ ഹൈവേയിലേക്ക് പടർന്നതോടെ ലിറ്റിൽ ബഫലോയിലെ ജനങ്ങൾ പീസ് നദിയുടെ ദിശയിലേക്ക് പ്രവേശനമില്ലെന്നും റെഡ് എർത്ത് ക്രീക്ക് വഴി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും RCMP നിർദ്ദേശിച്ചു. ആവശ്യമെങ്കിൽ ഒരു മണിക്കൂറിനുള്ളിൽ പോകാൻ തയ്യാറാകാണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.