മോൺട്രിയൽ : 2023 ജൂൺ 1-നും 2023 ഡിസംബർ 31-നും ഇടയിൽ ഡ്രൈവിംഗ് ലൈസൻസ് കാലഹരണപ്പെടുന്നവർക്ക് പുതിയ ലൈസൻസുകൾക്കായി ഫയലുകളിലുള്ള അവരുടെ ഫോട്ടോകൾ പുനരുപയോഗിക്കുമെന്ന് സൊസൈറ്റ് ഡി എൽ’അഷ്വറൻസ് ഓട്ടോമൊബൈൽ ഡു ക്യുബെക്ക് (SAAQ) വക്താവ് ജെനിവീവ് കോട്ട് അറിയിച്ചു.
കൂടാതെ 2023 അവസാനത്തോടെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കേണ്ട ഡ്രൈവർമാർ SAAQ സേവന കേന്ദ്രം സന്ദർശിക്കേണ്ടതില്ലെന്നും ജെനിവീവ് കോട്ട് പറഞ്ഞു. ആളുകൾക്ക് അവരുടെ പേയ്‌മെന്റ് അറിയിപ്പ് സഹിതം മെയിൽ വഴി ലൈസൻസ് ലഭിക്കും. SAAQ സേവന കേന്ദ്രത്തിൽ ഫോട്ടോ എടുക്കുന്നതിന് ഇതിനകം അപ്പോയിന്റ്മെന്റ് ലഭിച്ചവർ ആ അപ്പോയിന്റ്മെന്റ് റദ്ദാക്കണമെന്നും ജെനിവീവ് കോട്ട് നിർദ്ദേശിച്ചു.
എന്നാൽ, 2024 ജനുവരിയിലോ അതിനുശേഷമോ ലൈസൻസ് കാലാവധി അവസാനിക്കുന്ന ഡ്രൈവർമാരെ ഈ നടപടി ബാധിക്കില്ലെന്ന് SAAQ പറഞ്ഞു.