ഹാലിഫാക്സ് : ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നോവസ്കോഷ്യയിലെ മലയാളി അസോസിയേഷനുകളുടെ നേതൃത്വത്തിൽ കാനഡ നാഷണൽ ഡേ ആയ ജൂലൈ 1-ന് നൂറു പേരുടെ തിരുവാതിര അവതരിപ്പിച്ചു.
സൗത്ത് ഷോർ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ലൂനെൻബർഗിൽ നടന്ന പരിപാടിയിൽ നോവസ്കോഷ്യ അനാപോളിസ് മലയാളി അസോസിയേഷൻ (നന്മ), ഹാലിഫാക്സ് മലയാളി അസോസിയേഷൻ തുടങ്ങിയ അസോസിയേഷനുകളിലെ അംഗങ്ങൾ പങ്കെടുത്തു.
പരിപാടിക്ക് സൗത്ത് ഷോർ മലയാളി അസോസിയേഷൻ അംഗങ്ങളായ ടോം ബേബി മഠത്തിപ്പറമ്പിൽ, വേണു ബാലകൃഷ്ണൻ, സംഗീത ഗീതാകുമാരി, നാൻസി പ്രദീപ്, അനിമോൾ മാത്യു, മീരാ ഗോകുൽ, ജെറിൻ ജോർജ് എന്നിവർ നേതൃത്വം നൽകി.