ടൊറന്റോ : നിയന്ത്രണം നഷ്ടപ്പെട്ട പിക്കപ്പ് ട്രക്ക് റെക്‌സ്‌ഡെയ്‌ലിലെ പാലത്തിൽ ഇടിച്ച് ഡ്രൈവർ മരിച്ചതായി പോലീസ് റിപ്പോർട്ട് ചെയ്തു. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ ഡിക്സൺ, മാർട്ടിൻ ഗ്രോവ് റോഡുകളുടെ സമീപമാണ് അപകടം നടന്നത്.
പിക്കപ്പ് ട്രക്ക് ഡ്രൈവർ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പോലീസ് പറഞ്ഞു. അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനാൽ റോഡ് അടച്ചതായി പോലീസ് അറിയിച്ചു.