തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ പള്ളിച്ചൽ ഗ്രാമപഞ്ചായത്തിലേക്ക് ജില്ലയിലെ നാനാഭാഗങ്ങളിൽ നിന്നും ടൂറിസ്റ്റുകൾ ഒഴുകുകയാണ് . എല്ലാവർക്കും ഒറ്റ ലക്ഷ്യമേയുള്ളൂ പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് വിളയിച്ചെടുത്ത 26 ഏക്കർ വിസ്തൃതിയുള്ള ജമന്തിപ്പൂന്തോട്ടം കാണുക.
പള്ളിച്ചൽ പഞ്ചായത്തിലെ 26 ഏക്കറിലാണ് ഇക്കുറി ജമന്തി പൂത്തത് , കാട്ടാകട മണ്ഡലത്തിലെ 6 പഞ്ചായത്തുകളിലായി 50 ഏക്കറിൽ വ്യാപിച്ചു കിടക്കുന്നുണ്ട് ഈ പൂന്തോട്ടം . ഐ ബി സതീഷ് എം എൽ എ യുടെ നേതൃത്വത്തിൽ ”നമ്മുടെ ഓണം നമ്മുടെ പൂക്കൾ” എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ ജമന്തി കൃഷി .
തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി നിലമൊരുക്കി കുടുംബശ്രീ പ്രവർത്തകരാണ് പൂന്തോട്ടത്തിന്റെ പരിചാരകർ . കൂടാതെ കൃഷി വകുപ്പിന്റെ നിതാന്തമായ മേൽനോട്ടം കൂടിയായപ്പോൾ കാടുപിടിച്ചു കിടക്കുന്ന സ്ഥലം ജമന്തിപ്പാടമായി മാറിയ അതിശയോക്തിയിലാണ് നാട്ടുകാർ.
ഈ ഓണത്തിന് ഇനി അന്യ സംസ്ഥാന പൂക്കളെ ആശ്രയിക്കാതെ അയല്പക്കത്തു നിന്നുതന്നെ പൂ വാങ്ങാം എന്ന സന്തോഷത്തിലാണ് നാട്ടുകാരും .