റൈഡോ കനാലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഞായറാഴ്ച ഉച്ചയ്ക്ക് 2ന് ആണ് വഴിയാത്രക്കാരന്‍ മൃതദേഹം കണ്ടെത്തിയത്. കനാലിന്റെ ലോക്കുകള്‍ക്ക് സമീപമായിരുന്നു മൃതദേഹം കാണപ്പെട്ടത്. തുടര്‍ന്ന് ഇയാള്‍ ഓട്ടവ പോലീസിനെ വിവരം അറിയിച്ചു. പോലീസ് ഉദ്യോഗസ്ഥര്‍ മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ മൃതദേഹം പുറത്തെടുത്തു.
മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ ഓട്ടവ പോലീസ് അന്വേഷണം നടത്തി വരുന്നു. ഇതേ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഓട്ടവ പോലീസുമായി ബന്ധപ്പെടാന്‍ അറിയിച്ചിട്ടുണ്ട്.