വെസ്റ്റ് കെലോന ഒഴികെയുള്ള ബി.സി.യിലെ കാട്ടുതീ ബാധിത പ്രദേശങ്ങളില്‍ താമസസൗകര്യം ബുക്ക് ചെയ്യുന്നതില്‍ നിന്ന് ആളുകളെ നിയന്ത്രിക്കുന്ന അടിയന്തര ഉത്തരവ് ഇന്ന് പിന്‍വലിക്കും. ഇന്ന് അര്‍ദ്ധരാത്രിയോടെ ഉത്തരവ് നീക്കം ചെയ്യുമെന്ന് എമര്‍ജന്‍സി മാനേജ്മെന്റ് മന്ത്രി ബോവിന്‍ മാ അറിയിച്ചു.
ശനിയാഴ്ചയാണ് കാട്ടുതീയെ തുര്‍ന്ന് ഹോട്ടലുകള്‍, മോട്ടലുകള്‍, ഹോസ്റ്റലുകള്‍, ആര്‍വി പാര്‍ക്കുകള്‍, ക്യാമ്പ് ഗ്രൗണ്ടുകള്‍ എന്നിവിടങ്ങളില്‍ ബുക്കിംഗിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കെലോന, കംലൂപ്സ്, ഒലിവര്‍, ഒസോയോസ്, പെന്റിക്ടണ്‍, വെര്‍നോണ്‍ എന്നിവിടങ്ങളില്‍ ഉത്തരവ് ഇനി ബാധമകായിരിക്കില്ലെന്ന് ബോവിന്‍ മാ പറഞ്ഞു.

അതെസമയം വെസ്റ്റ് കെലോവ്‌നയില്‍ ഉത്തരവ് ബാധകമാണെങ്കിലും യാത്രയ്ക്ക് നിരോധനമില്ലെന്ന് ബോവിന്‍ മാ അറിയച്ചു. എന്നാല്‍ കാട്ടുതീ രൂക്ഷമായ പ്രവിശ്യയിലെ ലേക്ക് കണ്‍ട്രിയിലേക്കും ഷുശ്വാപ്പിലേക്കുമുളള പ്രവേശം അനുവദിക്കില്ലെന്നും മാ കൂട്ടിച്ചേര്‍ത്തു. ഏറ്റവും മോശമായ കാട്ടുതീ സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നതിനാല്‍ സാഹചര്യമനുസരിച്ച് നിയന്ത്രണങ്ങളിലും മാറ്റങ്ങള്‍ ഉണ്ടാകുമെന്നും മാ അറിയിച്ചു.
അതെസമയം പ്രവിശ്യയില്‍ അടിയന്തരാവസ്ഥ ഇപ്പോഴും തുടരുകയാണ്. ഏകദേശം 27,000 ആളുകളെ ഇവിടെ നിന്നും ഒഴിപ്പിച്ചു കഴിഞ്ഞു. ആയിരക്കണക്കിന് ആളുകള്‍ ഒഴിപ്പിക്കല്‍ ജാഗ്രതയിലാണ്.