കൊച്ചി: പുതിയ ചിത്രം ജയ് ഗണേഷ് പ്രഖ്യാപിച്ച് ഉണ്ണി മുകുന്ദന്‍. രഞ്ജിത്ത് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ വീഡിയോ ശ്രദ്ധേയമായി. സമീപകാലത്തെ ഗണേശ വിവാദങ്ങളുമായി ബന്ധപ്പെടുത്തി നിരവധിപ്പേരാണ് നടനെതിരെയും ടൈറ്റിൽ വീഡിയോയ്ക്ക് എതിരെയും രംഗത്തെത്തിയിരിക്കുന്നത്. ഇന്ന് ഗണപതി മിത്താണെന്ന് പറഞ്ഞവര്‍ നാളെ കൃഷ്ണനും മറ്റന്നാൾ ശിവനും മിത്തെന്ന് പറയുമെന്നും അവസാനം നിങ്ങൾ തന്നെയും മിത്താണെന്ന് പറയുന്ന സ്ഥിതി വരുമെന്നുമായിരുന്നു ഉണ്ണി മുകുന്ദൻ കുറച്ച ദിവസം മുന്നേ പ്രതികരിച്ചത്.
രഞ്ജിത്ത് ശങ്കറും, ഉണ്ണി മുകുന്ദനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉണ്ണിമുകുന്ദന്‍ ഫിലിംസിന്‍റെ മൂന്നാമത്തെ നിര്‍മ്മാണ സംരംഭമാണ് ജയ് ഗണേഷ്. ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ചിത്രത്തിന്‍റെ ടൈറ്റില്‍ വീഡിയോ ഉണ്ണി മുകുന്ദൻ തന്നെയായിരുന്നു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.