ജർമ്മൻ ദ്വീപായ ഹെലിഗോലാന്റിന് തെക്ക് പടിഞ്ഞാറ് 12 നോട്ടിക്കൽ മൈൽ (22 കിലോമീറ്റർ) അകലെ ബ്രിട്ടീഷ് ചരക്ക് കപ്പലായ പോൾസി മറ്റൊരു കപ്പലുമായി കൂട്ടിയിടിച്ചു. അപകടത്തിൽപ്പെട്ട ജർമ്മൻ കപ്പലിൽ നിരവധി പേർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. ചൊവ്വാഴ്ച പുലർച്ചെ പുറപ്പെട്ട ജർമ്മൻ ചരക്ക് കപ്പൽ മറ്റൊരു ദിശയിലേക്ക്

വരികയായിരുന്ന പോൾസെ കപ്പലുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ജർമ്മനിയുടെ സെൻട്രൽ കമാൻഡ് ഫോർ മാരിടൈം എമർജൻസി വക്താവ് പറഞ്ഞു. അപകടസമയത്ത് ജർമ്മൻ കപ്പലിൽ എത്ര പേരുണ്ടായിരുന്നു എന്നതിന്റെ ഔദ്യോഗിക കണക്ക് പുറത്ത് വന്നിട്ടില്ല. എന്നാൽ അപകടം നടക്കുമ്പോൾ പോൾസി കപ്പലിൽ 22 പേർ ഉണ്ടായിരുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. ഒരാൾ മരിച്ചതായാണ് ലഭിക്കുന്ന വിവരം