ലഡാക്കിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും കിഴക്കന്‍ ലഡാക്കില്‍ പൂര്‍ണ്ണമായ വിച്ഛേദം നേടുന്നതിനുമുള്ള നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് നയതന്ത്ര ചര്‍ച്ചകളില്‍ ഏര്‍പ്പെട്ട് ഇന്ത്യയും ചൈനയും. സൈനികരെ വേഗത്തില്‍ പിരിച്ചുവിടുന്നതിനായി സീനിയര്‍ കമാന്‍ഡര്‍മാരുടെ മീറ്റിംഗുകള്‍ നടത്താന്‍ ഇരു രാജ്യങ്ങളും സമ്മതിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മേഖലയില്‍ സുസ്ഥിരമായ സാഹചര്യം നിലനിര്‍ത്തേണ്ടതിന്റെയും അനിഷ്ട സംഭവങ്ങള്‍ തടയുന്നതിന്റെയും പ്രാധാന്യവും അവര്‍ അംഗീകരിച്ചു.
ഇന്ത്യ-ചൈന ബോര്‍ഡര്‍ അഫയേഴ്സ് (ഡബ്ല്യുഎംസിസി) സംബന്ധിച്ച കണ്‍സള്‍ട്ടേഷനും കോര്‍ഡിനേഷനും വേണ്ടിയുള്ള വര്‍ക്കിംഗ് മെക്കാനിസത്തിന്റെ ചട്ടക്കൂടിലാണ് ഈ ചര്‍ച്ചകള്‍ നടന്നത്. വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ഗൗരംഗലാല്‍ ദാസ് ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിച്ചപ്പോള്‍ ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിലെ അതിര്‍ത്തി, സമുദ്രകാര്യങ്ങളുടെ ഡയറക്ടര്‍ ജനറലാണ് ചൈനീസ് സംഘത്തെ നയിച്ചത്.

ചര്‍ച്ചയില്‍, ഇന്ത്യ-ചൈന അതിര്‍ത്തി പ്രദേശങ്ങളുടെ പടിഞ്ഞാറന്‍ സെക്ടറിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ (എല്‍എസി) സ്ഥിതിഗതികളെക്കുറിച്ചും ഇരുപക്ഷവും സമഗ്രമായ അവലോകനം നടത്തി.