ടെന്നസിയിലെ ശക്തമായ ചുഴലിക്കാറ്റിൽ ശനിയാഴ്ച ആറോളം പേർ മരിക്കുകയും പതിനായിരക്കണക്കിന് പ്രദേശത്ത് വൈദ്യുതി മുടങ്ങുകയും ചെയ്തു.ചുഴലിക്കാറ്റിന്റെ ഫലമായി അഞ്ച് മുതിർന്നവരും ഒരു കുട്ടിയും മരിച്ചു. കൂടാതെ, 23 പേർ ആശുപത്രിയിൽ ചികിത്സയിലുള്ളതായി ടെന്നസിയിലെ മോണ്ട്ഗോമറി കൗണ്ടി പറഞ്ഞു. നാഷ്‌വില്ലെയുടെ പ്രാന്തപ്രദേശങ്ങളിൽ മൂന്ന് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതായി നാഷ്‌വില്ലെ ഓഫീസ് ഓഫ് എമർജൻസി മാനേജ്‌മെന്റ് എക്‌സിൽ കുറിച്ചു
ടെന്നസിയിലെ 80,000-ലധികം ആളുകൾക്ക് വൈദ്യുതി ഇല്ലായിരുന്നു, “ഇത് ഞങ്ങളുടെ കമ്മ്യൂണിറ്റിക്ക് ദൗർഭാഗ്യകരമായ ദിവസമാണെന്നും, പരിക്കേറ്റവർക്കും നഷ്ടപ്പെട്ട പ്രിയപ്പെട്ടവർക്കും വീടുകൾ നഷ്ടപ്പെട്ടവർക്കും വേണ്ടി തങ്ങൾ പ്രാർത്ഥിക്കുന്നുന്നതായും മോണ്ട്ഗോമറി കൗണ്ടി മേയർ വെസ് ഗോൾഡൻ പറഞ്ഞു. ക്ലാർക്സ് വില്ലെ നഗരത്തിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി മോണ്ട്ഗോമറി കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.ഗ്രാമീണ പട്ടണമായ ഡ്രെസ്‌ഡനിൽ ഒന്നിലധികം മരങ്ങളും വൈദ്യുതി ലൈനുകളും വീടുകളും തകർന്നതായി എമർജൻസി സർവീസ് അറിയിച്ചു.
ക്ലാർക്സ് വില്ലെ സ്ഥിതി ചെയ്യുന്ന മോണ്ട്ഗോമറി കൗണ്ടിയിൽ 220,000-ത്തിലധികം ജനസംഖ്യയുണ്ട്. വിവിധ പ്രദേശങ്ങളിലെ സ്ഥിതിഗതികളോട് അത്യാഹിത സേവനങ്ങൾ പ്രതികരിക്കുന്നതിനാൽ റോഡുകളിൽ നിന്ന് വിട്ടുനിൽക്കാനും അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു. മിസിസിപ്പിയിൽ ശക്തമായ ചുഴലിക്കാറ്റിൽ 23 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.