കുവൈറ്റിന്റെ 16-ാമത് അമീറായ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് ജാബിര്‍ അല്‍ സബാഹിന്റെ നിര്യാണത്തില്‍ അനുശോചിച്ച് ഒമാനില്‍ മൂന്നു ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. ഔദ്യോഗിക ദുഃഖാചരണത്തിന്റെ ഭാഗമായി എല്ലായിടത്തും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടിയിട്ടുണ്ട്. രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
പൊതു അവധി ഡിസംബര്‍ 17 ഞായറാഴ്ച ആരംഭിച്ച് ഡിസംബര്‍ 19 ചൊവ്വാഴ്ചയാണ് അവസാനിക്കുക. പൊതു-സ്വകാര്യ മേഖലകളിലെ എല്ലാ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. ചൊവ്വാഴ്ച മുതലാകും ഓഫീസുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തനം ആരംഭിക്കുക. ഇന്ന് രാവിലെ 9 മണിക്ക് ബെലാല് ബിന്‍ റബാഹ് മസ്ജിദില്‍ പ്രാര്‍ത്ഥനകള്‍ ആരംഭിക്കും തുടര്‍ന്ന് സംസ്കാരവും നടക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു അന്ത്യം. കുവൈറ്റിന്റെ പുരോഗതിയില്‍ നിരവധി സംഭാവനകള്‍ നല്കിയ വ്യക്തിയായിരുന്നു അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമദ് ജാബിര്‍ അല്‍ സബാഹ്. 2006-ലാണ് നവാഫ് അല്‍ അഹമദ് ജാബിര്‍ അല്‍ സബാഹിന്റെ സഹോദരന് അദ്ദേഹത്തെ കിരീടവകാശിയായി പ്രഖ്യാപിച്ചത്. സഹോദരന്റെ മരണത്തെ തുടര്‍ന്ന് 2020-ലാണ് അദ്ദേഹം കുവൈറ്റിന്റെ അമീര്‍ ആയി ചുമതലയേറ്റത്. ഇതിനുമുമ്പ് രാജ്യത്തിന്റെ ഗവര്‍ണര്‍, ആഭ്യന്തരമന്ത്രി, പ്രതിരോധമന്ത്രി, സാമൂഹ്യകാര്യ-തൊഴില്‍ മന്ത്രി, ഉപപ്രധാനമന്ത്രി തുടങ്ങി ഒട്ടനവധി പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ടായിരുന്നു.