ഗാസയില്‍ ഹമാസ് ഭീകരര്‍ക്കുള്ള മൂന്നില്‍ രണ്ട് റെജിമെന്റുകളും തകര്‍ത്തതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യുദ്ധം വിജയത്തിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണെന്നും അത് പൂര്‍ണമാകുന്നത് വരെ യുദ്ധം തുടരുമെന്നും നെതന്യാഹു വ്യക്തമാക്കി.
യുദ്ധത്തില്‍ ഹമാസ് റെജിമെന്റുകള്‍ തകര്‍ക്കുക എന്ന ആദ്യഘട്ടം പൂര്‍ത്തീകരിച്ചുവെന്ന് നെതന്യാഹു വ്യക്തമാക്കി. ആകെയുള്ള 24 റെജിമെന്റുകളില്‍ 16 എണ്ണവും നശിപ്പിക്കപ്പെട്ടു കഴിഞ്ഞു. ഹമാസ് ഭീകരരെ ആ പ്രദേശത്ത് നിന്ന് ഉന്മൂലനം ചെയ്യുക എന്നതാണ് അടുത്ത ഘട്ടം. ആദ്യത്തേത് അത്ര കഠിനമായ ശ്രമമല്ലെങ്കിലും, രണ്ടാമത്തെ ലക്ഷ്യം നടപ്പാക്കാന്‍ സമയമെടുത്തേക്കാമെന്നും നെതന്യാഹു പറഞ്ഞു.
ഇസ്രായേലിന് വേണ്ടി സൈനികര്‍ നടത്തിയ ജീവത്യാഗം വെറുതെയാകില്ലെന്നും പോരാട്ടത്തിന്റെ അവസാനം ഹമാസിനെ പൂര്‍ണമായി പരാജയപ്പെടുത്തിക്കൊണ്ട് തന്നെയായിരിക്കുമെന്നും നെതന്യാഹു പറഞ്ഞു. പോരാട്ടം അവസാനിപ്പിക്കാന്‍ ഇനിയും മാസങ്ങളെടുത്തേക്കാം. എങ്കിലും ഞങ്ങള്‍ ഓരോരുത്തരും ദൃഢനിശ്ചയത്തോടു കൂടിയാണ് മുന്നോട്ട് പോകുന്നതെന്നും” നെതന്യാഹു വ്യക്തമാക്കി.