റോം:ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസം ല്യൂഗി റിവ അന്തരിച്ചു. 79 വയസായിരുന്നു. 35 മല്‍സരങ്ങളില്‍ നിന്ന് 45 ഗോളുകള്‍ നേടിയിട്ടുള്ള റിവയാണ് ഇറ്റലിയുടെ എക്കാലത്തെയും ടോപ് സ്‌കോറര്‍. 1968ല്‍ റിവയുടെ മികവിലാണ് ഇറ്റലി യൂറോപ്യന്‍ കിരീടം സ്വന്തമാക്കിയത്. 2006ല്‍ ഇറ്റലി ലോകകപ്പ് നേടുമ്പോള്‍ ടീം മാനേജറായിരുന്നു റിവ.
