ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്താന്‍ യുഎസിന്റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. വിവിധ ഉപാധികളോടെ ഗാസയിലെ ആക്രമണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്താനുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. സിഐഎ ഡയറക്ടര്‍ ബില്‍ ബേണ്‍സ് ആണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിക്കുന്നത്. ഇതിന്റെ ഭാഗമായി ഖത്തര്‍, ഈജിപ്ത്, ഇസ്രയേല്‍ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുമായി ഫ്രാന്‍സില്‍ കൂടിക്കാഴ്ച നടത്തും.
ഹമാസ് ബന്ദികളാക്കിയ നൂറിലധികം പേരെ മോചിപ്പിക്കുന്നതിന് പകരമായി ഗാസയിലെ സൈനിക പ്രവര്‍ത്തനങ്ങള്‍ രണ്ട് മാസത്തേക്ക് ഇസ്രയേല്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ സാധ്യതയുള്ള കരാറിനെ സംബന്ധിച്ചുളള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. പ്രസിഡന്റ് ജോ ബൈഡന് വെള്ളിയാഴ്ച ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍-സിസി, ഖത്തര്‍ ഭരണ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി എന്നിവരുമായി ഫോണില്‍ സംസാരിച്ചു. ബന്ദികളെ സംബന്ധിച്ച വിഷയവും ഇരു നേതാക്കളുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്.
![](http://mcnews.ca/wp-content/uploads/2023/10/Exp-Reality-1024x536.jpg)
കരാറുമായി ബന്ധപ്പെട്ട നിര്‍ബന്ധനകള്‍ രണ്ട് ഘട്ടങ്ങളിലായി ചര്‍ച്ച ചെയ്യും. ആദ്യഘട്ടത്തില്‍, ശേഷിക്കുന്ന സ്ത്രീകളെയും പ്രായമായവരെയും പരിക്കേറ്റവരെയും മോചിപ്പിക്കാന്‍ ഹമാസിനെ അനുവദിക്കുന്നതിനായി ആക്രമണങ്ങള്‍ അവസാനിപ്പിക്കും. രണ്ടാം ഘട്ടത്തിലാണ് ഇസ്രായേല്‍ സൈനികരെയും സാധാരണക്കാരായ പുരുഷന്മാരെയും വിട്ടയക്കുക. അതിനായി നേരത്തെയുള്ള താല്‍ക്കാലിക വിരാമത്തിന്റെ ആദ്യ 30 ദിവസങ്ങളില്‍ രണ്ടാം ഘട്ടത്തിനായുള്ള വിശദാംശങ്ങള്‍ ഇസ്രയേലും ഹമാസും തയാറാക്കും.
James