ബ്രിട്ടിഷ് കൊളംബിയയിലെ ഹെംകെൻ വ്യൂ പോയിന്റ് വർഷം മെയ്, ജൂൺ മാസങ്ങളിൽ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. പ്രതിവർഷം ആയിരക്കണക്കിന് വിനോദസഞ്ചാരികൾ ഒഴുകിയെത്തുന്ന ബിസി നോർത്ത് തോംസൺ വാലി വെൽസ് ഗ്രേ പ്രൊവിൻഷ്യൽ പാർക്കിലെ ഹെംകെൻ വ്യൂ പോയിന്റ് നവീകരണ പ്രവർത്തങ്ങളുടെ ഭാഗമായാണ് അടച്ചു പൂട്ടാൻ തീരുമാനിച്ചത്.

വെള്ളച്ചാട്ടം കാണാനുള്ള പ്ലാറ്റ്‌ഫോമിന് നവീകരണത്തിനായി 2 ദശലക്ഷം ഡോളറിന്റെ പദ്ധതിയാണ് അധികൃതർ നടപ്പിലാക്കാനുദ്ദേശിക്കുന്നത്. പാർക്കിൻ്റെ വ്യൂ പോയിന്റ് ഭാഗത്തേക്കുള്ള റോഡ് അടച്ചിടും. വ്യൂ പോയിന്റിൽ സുരക്ഷാ സൗകര്യം ശക്തമാക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. താത്കാലികമാണെങ്കിലും സഞ്ചാരികൾ ധാരാളമായെത്തുന്ന സീസണിലെ അടച്ചിടൽ പ്രദേശത്തെ ടൂറിസം ഓപ്പറേറ്റർമാരെയും, ഹോട്ടൽ ഉടമകൾക്കും ആശങ്ക ഉയർത്തുന്നുണ്ട്.