ജറുസലേം: ഗാസയില്‍ ഇസ്രയേല്‍ ബോംബിങ്ങില്‍ 76 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. റഫയിലെ 3 വീടുകളിലാണു ബോംബിട്ടത്. ഇതുവരെ ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഗാസയില്‍ 32,499 പേര് കൊല്ലപ്പെടുകയും. 74,889 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം ലബനനില്‍ ഇസ്രയേല്‍ നടത്തിയ മിസൈലാക്രമണത്തിനു തിരിച്ചടിയായി ഹിസ്ബുല്ല വടക്കന്‍ ഇസ്രയേലിലെ അതിര്‍ത്തി പട്ടണമായ കിര്യത് ഷമോണയില് കനത്ത റോക്കറ്റാക്രമണം നടത്തി. ഇസ്രയേല്‍ ആക്രമണത്തില്‍ 7 പേരാണു കൊല്ലപ്പെട്ടത്. ഹിസ്ബുല്ലയുടെ തിരിച്ചടിയില്‍ ഒരാള്‍ കൊല്ലപ്പെട്ടു.