ബ്രാംപ്ടൺ : നഗരത്തിലെ പാർക്കിംഗ് സ്ഥലത്ത് അശ്രദ്ധമായി വാഹനമോടിച്ചതിന് യുവാവിനെതിരെ പീൽ റീജൻ പൊലീസ് കേസെടുത്തു. ഗുർപ്രീത് സിംഗിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.
2023 ഒക്ടോബർ 21 ന് വൈകീട്ട് കോളേജ് പ്ലാസയിൽ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. തിരക്കേറിയ പാർക്കിംഗ് സ്ഥലത്തിലൂടെ ഇയാൾ അശ്രദ്ധമായി വാഹനം ഓടിക്കുകയും പൊലീസ് സംഘത്തിന്റെ മുന്നിൽ നിന്ന് ഇയാൾ രക്ഷപെടുകയുമായിരുന്നു. അപകടകരമായ രീതിയിൽ വാഹനം ഓടിക്കുക, പൊലീസിൽ നിന്ന് ഓടി രക്ഷപ്പെടുക തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾ നേരിടുന്നത്.