മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കഴിഞ്ഞ മുപ്പത് ദിവസമായി മുഖ്യമന്ത്രി ഒരേ കാര്യമാണ് പറയുന്നതെന്നും രാഹുൽ ഗാന്ധിയെ വിമർശിച്ചുകൊണ്ടേയിരിക്കുന്നു വി ഡി സതീശൻ പറഞ്ഞു.
![](http://mcnews.ca/wp-content/uploads/2024/02/Chris-Lamannil-New-1024x663.jpg)
മുഖ്യമന്ത്രി ഏത് ലോകത്താണ് ജീവിക്കുന്നത് ? മുഖ്യമന്ത്രി ദേശാഭിമാനിയും കൈരളിയും മാത്രം കാണുന്നതിന്റെ പ്രശ്നമാണ്. പിണറായി വിജയൻ കേരളത്തിൻറെ മുഖ്യമന്ത്രിയാണ്. കേരളം വലിയ അപകടത്തിലേക്ക് പോകുകയാണ്. എന്നിട്ടും മുഖ്യമന്ത്രി ഇത് ഒന്നും ഓർക്കുന്നില്ല. എല്ലാ വകുപ്പും തകർന്നു തരിപ്പണമാകുകയാണെന്നും അദ്ദേഹം പറഞ്ഞു.
റിയാസ് മൗലവിയുടെ കൊലപാതകം അന്വേഷിച്ചത് ശരിയായില്ല. പ്രതികൾക്കെതിരെ യുഎപിഎ ചുമത്തണം എന്ന് പറഞ്ഞിട്ടും എന്ത് നടപടി എടുത്തു? പൊലീസ് നന്നായി അന്വേഷിച്ചു എന്ന് പറഞ്ഞു. എന്നാൽ പ്രോസിക്യൂഷനും അന്വേഷണ സംഘവും ഒത്തു കളിച്ചു. അലനെയും താഹയെയും യുഎപിഎ ചുമത്തി ജയിലിലിട്ട മുഖ്യമന്ത്രി ആർഎസ്എസ് പ്രവർത്തകർ പ്രതികളായ കേസിൽ യുഎപിഎ ചുമത്താൻ മടിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
രാഹുൽ ഗാന്ധിക്കെതിരെ മുഖ്യമന്ത്രി ഇന്നും വിമർശനമുന്നയിച്ചിരുന്നു. കോൺഗ്രസിന്റെ പ്രധാന നേതാവായ രാഹുൽ വന്ന് മത്സരിക്കുന്നത് ആരോടാണ്? കേരളത്തിലെ പ്രധാന ശക്തി എൽഡിഎഫ് ആണെന്നിരിക്കെ ബിജെപിയെ നേരിടാനാണ് രാഹുൽ വയനാട്ടിലേക്ക് വന്നതെന്ന് പറയാനാകുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.