എഡ്മിന്റൻ : വിനോദയാത്രയ്ക്കിടെ ആൽബർട്ട മൗണ്ടൻ ഹൈവേയിൽ സ്കൂൾ ബസിന് തീപിടിച്ചു. ചൊവ്വാഴ്ച അഞ്ച് മണിയോടെ പടിഞ്ഞാറൻ ആൽബർട്ടയിലെ ബാൻഫിനെയും ജാസ്പറിനെയും ബന്ധിപ്പിക്കുന്ന ഐസ്ഫീൽഡ്സ് പാർക്ക്വേയിലാണ് സംഭവം.
യുകെ ടോൺബ്രിഡ്ജ് ഇൻ്റർനാഷണൽ സ്കൂളിൽ നിന്നുള്ള 48 കുട്ടികൾ ഉൾപ്പെടെ അറുപതോളം ആളുകൾ വാഹനത്തിൽ ഉണ്ടായിരുന്നു.
വിവരം അറിഞ്ഞയുടൻ ആർസിഎംപി, അഗ്നിശമന സേനാംഗങ്ങൾ, ഇഎംഎസ്, പാർക്ക്സ് കാനഡ ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി തീയണച്ചു. യന്ത്രത്തകരാറാണ് തീപിടിത്തത്തിന് കാരണമെന്നാണ് പൊലീസ് വിലയിരുത്തൽ. ആർക്കും പരുക്കില്ല.