ടൊറൻ്റോ: ടൊറൻ്റോയിൽ വെള്ളിയാഴ്ച നടന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. വെടിനിർത്തൽ ഉടൻ വേണമെന്ന ആവശ്യമുയർത്തിയാണ് ആയിരുന്നു പ്രതിഷേധക്കാർ ഒത്തുകൂടിയത്. കഴിഞ്ഞ ആഴ്ച നടന്ന റാലിക്ക് നേരെയുണ്ടായ പൊലീസ് നടപടിയെയും പ്രതിഷേധക്കാർ വിമർശിച്ചു. ഇസ്രയേലും – കാനഡയും പൊലീസ് ട്രെയിനിങ്ങ് സംയുക്തമായി നടത്തുന്നുണ്ട്.
ഇസ്രയേലിൽ നിന്നും പരിശീലനം ലഭിച്ച ടൊറൻ്റോ പൊലീസുകാരാണ് സമരക്കാർക്കെതിരെ ആക്രമം അഴിച്ചുവിട്ടതെന്ന് പലസ്തീൻ യൂത്ത് മൂവ്മെൻ്റ് നേതാവ് ആരോപിച്ചു.