കെബെക്ക് സിറ്റി : കെബെക്കിലെ രാഷ്ട്രീയക്കാരെ ഉപദ്രവിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നവർക്ക് പിഴ ചുമത്തുമെന്ന് മുനിസിപ്പൽ കാര്യ മന്ത്രി ആൻഡ്രി ലാഫോറസ്റ്റ്. ഇവർക്കെതിരെ നിരോധനവും 500 മുതൽ 1500 ഡോളർ വരെ പിഴ ഈടക്കുമെന്നും മന്ത്രി പറഞ്ഞു. ഇത് ലക്ഷ്യമിട്ടുള്ള ബിൽ മന്ത്രി ഇന്ന് അവതരിപ്പിച്ചു.
ക്രമരഹിതമായ പെരുമാറ്റത്തിലൂടെ സിറ്റി കൗൺസിൽ യോഗത്തെ തടസ്സപ്പെടുത്തുന്നവർക്ക് 50 ഡോളറിനും 500 ഡോളറിനും ഇടയിൽ പിഴ ചുമത്താനുള്ള അധികാരം പൊലീസിന് നൽകും. അവരുടെ പ്രവർത്തനങ്ങളെ അനാവശ്യമായി തടസ്സപ്പെടുത്തുന്നതോ സ്വകാര്യതയെ ഹനിക്കുന്നതോ ആയ പ്രവർത്തനങ്ങൾ ചെയ്യുന്നവർക്കെതിരെ നിരോധനത്തിനായി സുപ്പീരിയർ കോടതിയിൽ അപേക്ഷിക്കാൻ അധികാരപ്പെടുത്തുകയും ചെയ്യുമെന്ന് ബില്ലിൽ പറയുന്നു.
ഭീഷണിപ്പെടുത്തുന്ന പെരുമാറ്റം അവസാനിപ്പിക്കുന്നതിനാണ് ബിൽ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും രാഷ്ട്രീയ എതിർപ്പിനെ മൂടിവയ്ക്കാൻ ഇത് ഉപയോഗിക്കുമെന്ന് താൻ ഭയപ്പെടുന്നില്ലെന്നും ലാഫോറസ്റ്റ് പറയുന്നു