ദുബായ്: കഴിഞ്ഞ രണ്ടു ദിവസമായി യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ തുടരുന്ന ശക്തമായ മഴയില്‍ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാവുകയും റോഡുകള്‍ ഒലിച്ചുപോവുകയും ചെയ്ത സാഹചര്യത്തില്‍ ജാഗ്രതാ മുന്നറിയിപ്പുമായി സുരക്ഷാ അധികൃതര്‍. മഴ ഏതാനും ദിവസങ്ങള്‍ കൂടി തുടരും.
![](http://mcnews.ca/wp-content/uploads/2024/02/Renju-Koshy-1024x596.jpg)
വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് ട്രാഫിക് വിഭാഗം നല്കുന്ന മുന്നറിയിപ്പ്. ശക്തമായ മഴയില്‍ വാഹനങ്ങള്‍ അപകടത്തില്‍ പെടാനുള്ള സാധ്യതയും കൂടുതലാണ്. സുരക്ഷിതമായി വാഹനമോടിക്കുകയും അപകട മേഖലയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കുകയും ചെയ്യണമെന്നാണ് ട്രാഫിക് വിഭാഗത്തിന്റെ നിദേശം.
പ്രതികൂല സാഹചര്യങ്ങളില്‍ വാഹനമോടിച്ച് അപകടത്തിന് ഇടവരുത്തുന്ന രീതിയിലുള്ള ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് കര്‍ശനമായ പിഴ ചുമത്തുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. യുഎഇയുടെ ആഭ്യന്തര മന്ത്രാലയം കാലാവസ്ഥയുമായി ബന്ധപ്പെട്ട 10 ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് 2,000 ദിര്‍ഹം വരെ പിഴയും 23 ബ്ലാക്ക് പോയിന്റുകളും രണ്ട് മാസത്തേക്ക് വാഹനങ്ങള്‍ കണ്ടുകെട്ടലും ഉള്‍പ്പെടെയുള്ള ശക്തമായ പിഴകളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.