ടൊറന്റോ : കാനഡയിലുടനീളമുള്ള മുതിർന്നവരെ ലക്ഷ്യം വച്ചുള്ള തട്ടിപ്പുമായി ബന്ധപ്പെട്ട് 14 പേരെ അറസ്റ്റ് ചെയ്തതായി ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് അറിയിച്ചു. പ്രോജക്ട് ഷാർപ്പ് എന്ന പേരിൽ നടത്തിയ അന്വേഷണത്തിന്റെ വിശദംശങ്ങൾ സ്കാർബറോയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് പൊലീസ് പുറത്തുവിട്ടത്.
പ്രതികൾ മൺട്രിയോളിൽ നിന്നാണ് അറസ്റ്റിലായതെന്നും ഇവർക്കെതിരെ 56 കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 46 നും 95 നും ഇടയിൽ പ്രായമുള്ള ഒന്റാരിയോ സ്വദേശികളാണ് കൂടുതലായും തട്ടിപ്പിനിരയായത്.