വോട്ടിംഗ് ദിനത്തിലും സംഘർഷഭരിതമായി മണിപ്പൂരിലെ വിവിധ ഇടങ്ങൾ. ഖോങ്മാനിൽ നടന്ന സംഘർഷത്തിൽ മൂന്നു പേർക്ക് പരുക്കേറ്റു. ഇതേതുടർന്ന് മണിപ്പൂരിലെ 5 ബൂത്തുകളിൽ പോളിങ് നിർത്തി വെച്ചിട്ടുണ്ട്. കിഴക്കൻ ഇംഫാലിൽ 2 ബൂത്തുകളിലും വെസ്റ്റ് ഇംഫാലിൽ 3 ബൂത്തുകളിലുമാണ് പോളിങ് നിർത്തിവെച്ചത്.
മണിപ്പൂർ, ത്രിപുര, മേഘാലയ, ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ പോളിംഗ് 60 ശതമാനത്തിന് മുകളിലുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാകുന്നത്. ലോക്സഭ ഒന്നാം ഘട്ട വോട്ടെടുപ്പിൽ മൂന്ന് മണിവരെ 53.10 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.