ടൊറൻ്റോ : സ്കാർബ്റോയിൽ നടന്ന കാർ മോഷണവുമായി ബന്ധപ്പെട്ട് നാല് കൗമാരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. പതിനേഴു വയസുള്ള രണ്ടുപേരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.
![](http://mcnews.ca/wp-content/uploads/2024/04/PRAMOD-KUMAR-1024x1024.jpeg)
ഏപ്രിൽ 19-ന് വൈകിട്ട് ഏഴുമണിയോടെ ഫിഞ്ച് അവന്യൂ ഈസ്റ്റ്, വാർഡൻ അവന്യൂ എന്നിവിടങ്ങളിൽ ആണ് ആദ്യ മോഷണ ശ്രമം നടന്നത്. മുഖംമൂടി ധരിച്ചെത്തിയ പ്രതികൾ കാറുടമയുടെ കൈയിൽ നിന്ന് താക്കോൽ തട്ടിയെടുത്ത് കാറുമായി കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു. പൊലീസ് സംഭവസ്ഥലത്ത് എത്തിയപ്പോൾ പ്രതികൾ രക്ഷപ്പെട്ടു. അടുത്തദിവസം ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ഷെപ്പേർഡ് അവന്യൂ ഈസ്റ്റ്, മോണിംഗ്സൈഡ് അവന്യൂ എന്നിവിടങ്ങളിലും രാത്രിയോടെ ഷെപ്പേർഡ് അവന്യൂ ഈസ്റ്റിലും കെന്നഡി റോഡിലും കാർമോഷണം റിപ്പോർട്ട് ചെയ്തതായി പൊലീസ് പറഞ്ഞു.
പ്രതികൾക്കെതിരെ കവർച്ച, ആൾമാറാട്ടം, ആക്രമണം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി.