ടൊറന്റോ : സ്കാർബ്റോയിൽ ശനിയാഴ്ച രാവിലെ ഉണ്ടായ വാഹനാപകടത്തിൽ യുവാവിന് പരുക്കേറ്റു. ടാപ്സ്കോട്ട് റോഡിനും, മക്നിക്കോൾ അവന്യൂ മേഖലയ്ക്കും സമീപം രാവിലെ ഏഴുമണിയോടെ ആയിരുന്നു അപകടം. പരുക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
![](http://mcnews.ca/wp-content/uploads/2024/02/Chris-Lamannil-New-1024x663.jpg)
നിയന്ത്രണം തെറ്റിയ വാഹനം ഹൈഡ്രോ തൂണിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് പ്രദേശത്ത് ഗതാഗത തടസം ഉള്ളതായി പൊലീസ് പറഞ്ഞു.