വൻകൂവർ : ബ്രിട്ടിഷ് കൊളംബിയ റിച്ച്മണ്ടിൽ വീടിനുള്ളിൽ വയോധികയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകൻ അറസ്റ്റിൽ. വെള്ളിയാഴ്ച്ച വൈകിട്ട് അഞ്ച് മണിയോടെ പ്രിൻസ്റ്റൺ അവന്യൂവിലെ 4900 ബ്ലോക്കിലുള്ള വീട്ടിലാണ് സംഭവം.
വിവരം ലഭിച്ചതിനെ തുടർന്ന് സംഭവസ്ഥലത്ത് എത്തിയ അന്വേഷണ ഉദ്യോഗസ്ഥർ വീടിനുള്ളിൽ മരിച്ച നിലയി 71 വയസ്സുള്ള വയോധികയെ കണ്ടെത്തി. സംഭവസ്ഥലത്ത് കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇവരുടെ 38 വയസ്സുള്ള മകനെ അറസ്റ്റ് ചെയ്തതായി ഇൻ്റഗ്രേറ്റഡ് ഹോമിസൈഡ് ഇൻവെസ്റ്റിഗേഷൻ ടീം അറിയിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 1-877-551-4448 എന്ന നമ്പറിലോ ihitinfo@rcmp-grc.gc.ca എന്ന ഇമെയിൽ വിലാസത്തിലോ അന്വേഷണ ഉദ്യോഗസ്ഥരെ ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.