ടൊറൻ്റോ : സ്കാർബ്റോയിലെ ഹൈവേ 401-ലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഹൈവേയുടെ പടിഞ്ഞാറ് ഭാഗത്തേക്കുള്ള കളക്ടർ പാതയിൽ രാവിലെ ഏഴ് മണിയോടെ ആയിരുന്നു അപകടം. അമിത വേഗതയിലെത്തിയ ബൈക്ക് പിക്ക് അപ്പ് ട്രക്കിന്റെ പിന്നിലിടിക്കുകയായിരുന്നു. യുവാവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു.
![](http://mcnews.ca/wp-content/uploads/2024/02/Mint-Leaves.jpg)
അന്വേഷണത്തിനായി വൈറ്റ്സ് റോഡിൽ പടിഞ്ഞാറോട്ടുള്ള കളക്ടർ പാതകൾ അടച്ചിരുന്നുവെങ്കിലും പിന്നീട് വീണ്ടും തുറന്നതായി ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് അറിയിച്ചു. അപകടത്തെ കുറിച്ച് കൂടുതൽ വിവരം ലഭിക്കുന്നവർ 416-235-4981 എന്ന നമ്പറിൽ ബന്ധപ്പെടാൻ പൊലീസ് നിർദേശിച്ചു.