വൻകൂവർ : സൈബർ ആക്രമണത്തെ തുടർന്ന് അടച്ച ലണ്ടൻ ഡ്രഗ്സ് സ്റ്റോറുകൾ നാളെ മുതൽ വീണ്ടും തുറക്കും. എന്നാൽ, പുതിയ പ്രിസ്ക്രിപ്ഷനുകൾ സ്വീകരിക്കില്ലെന്ന് ലണ്ടൻ ഡ്രഗ്സ് പ്രസിഡൻ്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ക്ലിൻ്റ് മഹൽമാൻ അറിയിച്ചു. കണക്റ്റിവിറ്റി പ്രശ്നമാണ് ഇതിന് കാരണമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഫാർമസികൾ എപ്പോൾ പൂർണ്ണമായി പ്രവർത്തിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.
ഏപ്രിൽ 28-ന് ഉണ്ടായ സൈബർ ആക്രമണം കാരണം ബ്രിട്ടിഷ് കൊളംബിയ, ആൽബർട്ട, സസ്കാച്വാൻ, മാനിറ്റോബ എന്നിവിടങ്ങളിലെ 78 ലണ്ടൻ ഡ്രഗ്സ് സ്റ്റോറുകളാണ് അടച്ചത്. സൈബർ ആക്രമണത്തിൽ ഉപയോക്താക്കളുടെയും ജീവനക്കാരുടെയും വ്യക്തഗത വിവരങ്ങൾ ചോർന്നതായി കമ്പനി റിപ്പോർട്ട് ചെയ്തിരുന്നു. അന്വേഷണത്തിൻ്റെ ഭാഗമായി തിങ്കളാഴ്ച സ്റ്റോറുകളിലേക്കുള്ള ഫോൺ ലൈനുകൾ പ്രവർത്തനരഹിതമാക്കിയെങ്കിലും ബുധനാഴ്ച ഉച്ചയോടെ അവ പുനഃസ്ഥാപിച്ചിരുന്നു.