ടൊറൻ്റോ : നഗരത്തിലെ നിരവധി ചില്ലറ വ്യാപാര സ്ഥാപനങ്ങൾ കൊള്ളയടിച്ച പ്രതിയെ അറസ്റ്റ് ചെയ്തതായി ടൊറൻ്റോ പൊലീസ് അറിയിച്ചു. 2023 മെയ് 30 നും 2024 ജനുവരി 23 നും ഇടയിൽ ഡാൻഫോർത്ത് അവന്യൂ, പേപ്പ് അവന്യൂ, യങ് സ്ട്രീറ്റ്, ഫിഞ്ച് അവന്യൂ വെസ്റ്റ്, കിംഗ്സ്റ്റൺ റോഡ്, വിക്ടോറിയ പാർക്ക് അവന്യൂ എന്നിവിടങ്ങളിലെ ഏഴ് കടകളിലാണ് മോഷണം നടന്നത്. അന്വേഷണത്തിൽ ടൊറൻ്റോയിൽ നിന്നുള്ള ജെയ്സൺ കിസ്റ്റിൻഡേ (54)യാണ് അറസ്റ്റിലായത്.
ഓരോ സംഭവത്തിലും പ്രതി മുഖംമൂടി ധരിച്ച് ചില്ലറ വ്യാപാര സ്ഥാപനത്തിൽ പ്രവേശിച്ച ശേഷം കത്തി പുറത്തെടുത്ത് പണം ആവശ്യപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തുടർന്ന് ഇയാൾ പണവുമായി രക്ഷപ്പെട്ടു. ആയുധം ഉപയോഗിച്ച് കവർച്ച, ആൾമാറാട്ടം തുടങ്ങി നിരവധി കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.