ടൊറൻ്റോ : തിങ്കളാഴ്ച സ്കാർബ്റോയിൽ പൊലീസ് വെടിവെപ്പിൽ യുവാവിന് ഗുരുതരമായി പരുക്കേറ്റ സംഭവത്തിൽ ഒൻ്റാരിയോയുടെ പ്രത്യേക അന്വേഷണ വിഭാഗം (എസ്ഐയു) അന്വേഷണം ആരംഭിച്ചു. എല്ലെസ്മിയർ റോഡിനും വാർഡൻ അവന്യൂവിനും സമീപമായിരുന്നു സംഭവം.
![](http://mcnews.ca/wp-content/uploads/2024/01/Kerala-Curry-House-Tomy-Kokkadans.jpg)
വെടിവെപ്പിൽ പരുക്കേറ്റ യുവാവിനെ പാരാമെഡിക്കുകൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്വേഷണം നടക്കുന്നതിനാൽ പ്രദേശം അടച്ചിട്ടിരിക്കുകയാണ്.
മരണം, ഗുരുതരമായ പരുക്കുകൾ, ലൈംഗികാതിക്രമം, വെടിവെപ്പ് തുടങ്ങിയവയിൽ പൊലീസ് ഉൾപ്പെടുമ്പോൾ അന്വേഷിക്കുന്ന ഒരു സിവിലിയൻ ഏജൻസിയാണ് SIU.