ടൊറന്റോ : ലീസൈഡ് ബ്രിഡ്ജിൽ നിന്ന് വീണ് ഒരാൾ മരിച്ചു. പാലത്തിൽ നിന്നും ഒരു വാഹനത്തിന്റെ മുന്നിലാണ് ഇയാൾ വീണതെന്ന് ടൊറന്റോ പൊലീസ് പറയുന്നു. വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരന് ഗുരുതരമായി പരുക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അന്വേഷണം നടക്കുന്നതിനാൽ ഡോൺ വാലി പാർക്ക്വേ അടച്ചിട്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.