ടൊറന്റോ : ലീസൈഡ് ബ്രിഡ്ജിൽ നിന്ന് വീണ് ഒരാൾ മരിച്ചതിനെ തുടർന്ന് അടച്ച ഡോൺ വാലി പാർക്ക്വേ വീണ്ടും തുറന്നു. സംഭവത്തിൽ അന്വേഷണം നടക്കുന്നതിനാലാണ് ഡോൺ വാലി പാർക്ക്വേ അടച്ചിരുന്നത്. വീണ്ടും ഗതാഗതത്തിനു തുറന്നുകൊടുത്തതായി പൊലീസ് അറിയിച്ചു.
![](http://mcnews.ca/wp-content/uploads/2024/04/PRAMOD-KUMAR-1024x1024.jpeg)
ലീസൈഡ് ബ്രിഡ്ജിൽ നിന്ന് വീണ് ഒരാൾ മരിച്ചിരുന്നു. ഞായറാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. പാലത്തിൽ നിന്നും ഒരു വാഹനത്തിന്റെ മുന്നിലാണ് ഇയാൾ വീണത്. വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരന് ഗുരുതരമായി പരുക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്.