ടൊറൻ്റോ : വിച്ച്ചർച്ച്-സ്റ്റൗഫ്വില്ലിലെ ഒരു വീട്ടിലെ നായ്ക്കൾക്ക് വെടിയേറ്റ സംഭവത്തിൽ പ്രതികൾക്കായി അന്വേഷണം തുടരുന്നു. മക്കോവൻ-ബ്ലൂമിംഗ്ടൺ അവന്യൂവിന് സമീപമുള്ള വീട്ടിൽ വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം.
![](http://mcnews.ca/wp-content/uploads/2023/09/Sapphire-Dental-Center--1024x585.jpg)
വീട്ടുടമ തൻ്റെ രണ്ട് നായ്ക്കളുമായി വാഹനത്തിൽ നിന്നും പുറത്തിറങ്ങിയപ്പോളാണ് സംഭവം. ഗാരേജിൻ്റെ സമീപത്ത് നിന്നും ശബ്ദം കേട്ട് ഓടിയെത്തിയ നായ്ക്കൾ കുരയ്ക്കാൻ തുടങ്ങി. ഈ സമയത്താണ് നായ്ക്കൾക്ക് വെടിയേറ്റത്. വെടിയൊച്ച കേട്ട ഉടമ ഗാരേജിന് സമീപം പോകുകയും ഒരു നായയ്ക്ക് പരുക്കേറ്റതായും കണ്ടെത്തി. വൈആർപിയുടെ കനൈൻ യൂണിറ്റ് സംഭവസ്ഥലത്ത് എത്തുകയും നായയ്ക്ക് പ്രഥമശുശ്രൂഷ നൽകുകയും ചെയ്തു. ശേഷം അതിനെ പ്രാദേശിക മൃഗാശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമാണ്.
രണ്ട് പ്രതികൾ സംഭവ സ്ഥലത്തു നിന്ന് ഓടി രക്ഷപെട്ടതായും പൊലീസ് പറയുന്നു. സംഭവത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 1-866-876-5423 എന്ന നമ്പറിൽ ബന്ധപ്പെടാൻ പൊലീസ് നിർദേശിച്ചു.