വൻകൂവർ : കഴിഞ്ഞ മാസം നടന്ന പലസ്തീൻ അനുകൂലികളുടെ പ്രതിഷേധത്തിൽ പൊലീസ് ബലപ്രയോഗം നടത്തിയെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകാനൊരുങ്ങി ബ്രിട്ടിഷ് കൊളംബിയ സിവിൽ ലിബർട്ടീസ് അസോസിയേഷൻ. വൻകൂവർ പൊലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ സിവിലിയൻ ഓവർസൈറ്റ് ബോർഡിൽ ആണ് പരാതി നൽകുക.
മെയ് 31-ലെ പൊലീസ് നടപടി സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് അസോസിയേഷൻ പോളിസി ഡയറക്ടർ മേഗൻ മക്ഡെർമോട്ട് പറയുന്നു. ഉദ്യോഗസ്ഥർ പ്രതിഷേധക്കാർക്ക് നേരെ കുരുമുളക് സ്പ്രേ ഉപയോഗിച്ചതായി പ്രതിഷേധ സംഘാടകനായ സുഖി ഗിൽ പറഞ്ഞു.