ടൊറൻ്റോ : നോർത്ത് യോർക്ക് സ്കൂളിലെ ഓഫിസിലുണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ടവരിൽ രണ്ടു പേരെ തിരിച്ചറിഞ്ഞതായി പൊലീസ്. ടൊറൻ്റോ സ്വദേശികളായ അരാഷ് മിസാഗി (54), സമീറ യൂസെഫി (44) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും കെട്ടിടത്തിന്റെ ഉടമകളാണ്. കൊല്ലപ്പെട്ട മൂന്നാമത്തെയാൾ വെടിവെപ്പ് നടത്തിയ ആളാണെന്ന് കരുതുന്നു.
![](http://mcnews.ca/wp-content/uploads/2023/11/CHRIS-LAMANNIL-WEB-Card-1-1-1024x587.jpg)
തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെ യോർക്ക് മിൽസ് റോഡിനും മല്ലാർഡ് റോഡിനും സമീപമുള്ള സ്കൂളിലാണ് വെടിവെപ്പ് നടന്നത്. ഓഫിസ് ലോബിയിൽ വെച്ചാണ് വെടിവെപ്പുണ്ടായത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.