ടൊറന്റോ : വോണിൽ ബസ് ഇടിച്ച് ആറ് വയസ്സുള്ള ആൺകുട്ടി മരിച്ചതായി യോർക്ക് റീജൻ പൊലീസ് അറിയിച്ചു. ബുധനാഴ്ച രാവിലെ എട്ടുമണിയോടെ കിപ്ലിംഗ് അവന്യൂവിനും കിർബി റോഡിനും സമീപം ക്ലെയിൻബർഗ് സമ്മിറ്റ് വേയിൽ ആയിരുന്നു അപകടം.
അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം താൽകാലികമായി നിരോധിച്ചിരിക്കുകയാണ്.