എഡ്മിന്റൻ : ആൽബർട്ടയിലെ പ്രതിപക്ഷമായ എൻഡിപി ഇന്ന് പുതിയ ലീഡറെ പ്രഖ്യാപിക്കും. മുൻ ലീഡർ റേച്ചൽ നോട്ട്ലി സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ്. മുൻ കാൽഗറി മേയർ നഹീദ് നെൻഷി, എഡ്മിന്റൻ ലെജിസ്ലേച്ചർ അംഗങ്ങളായ ജോഡി കാലാഹു സ്റ്റോൺഹൗസ്, സാറാ ഹോഫ്മാൻ, കാൽഗറി എം.എൽ.എ കാത്ലീൻ ഗാൻലി എന്നിവരാണ് ലീഡർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
നോട്ട്ലിയുടെ നേതൃത്വത്തിൽ ന്യൂ ഡെമോക്രാറ്റുകൾ 2015-ൽ അധികാരത്തിലെത്തി. തുടർന്ന് നടന്ന രണ്ടു തിരഞ്ഞെടുപ്പുകളിൽ യുണൈറ്റഡ് കൺസർവേറ്റീവ് പാർട്ടിയോട് പരാജയപ്പെട്ടതിനെ തുടർന്നാണ് റേച്ചൽ നോട്ട്ലി രാജി വെച്ചത്.