ടൊറന്റോ : സ്കാർബ്റോയിലെ റെസ്റ്ററൻ്റിനുള്ളിൽ തീപിടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ ഹോമിസൈഡ് ഡിറ്റക്ടീവുകൾ അന്വേഷണം നടത്തുന്നു. ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ കെന്നഡി റോഡിലെ മോളൺ ലാവ് ടാർവേർണ റെസ്റ്റോറൻ്റിലാണ് തീപിത്തം ഉണ്ടായത്. തീപിടിത്തത്തിൽ ടൊറൻ്റോ നിവാസി ഒബ്രിയൻ ടോഡ് ആണ് മരിച്ചത്.
![](http://mcnews.ca/wp-content/uploads/2023/09/Renju-Koshy-1-1024x596.jpg)
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമനസേനാംഗങ്ങൾ ഉടനെ രക്ഷാപ്രവർത്തനം നടത്തിയതിനാൽ വലിയ അപകടം ഒഴിവായി. തീപിടിത്തത്തിൽ മറ്റാർക്കും പരുക്കേറ്റിട്ടില്ല. തീപിടിത്തസമയത്ത് ഒരു വാഹനം സംഭവസ്ഥലത്തു നിന്ന് പോയതായി അന്വേഷണത്തിൽ ഉദ്യോഗസ്ഥർ കണ്ടെത്തി. വാഹനത്തിൻ്റെ ചിത്രം പുറത്തുവിട്ടു. ഒൻ്റാരിയോ ലൈസൻസ് പ്ലേറ്റ് നമ്പർ CCPC 739, വെള്ള നിറത്തിലുള്ള അക്യൂറ ആർഡിഎക്സാണ് വാഹനമെന്നാണ് ഉദ്യോഗസ്ഥർ കരുതുന്നത്. ഈ വാഹനത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൊലീസുമായി ബന്ധപ്പെടാൻ നിർദേശിച്ചു.