കനിഷ്ക ഓർമ്മ ദിനത്തിൽ ഭീകരതയ്ക്കെതിരെ പോരാട്ടം തുടരുമെന്ന് അറിയിച്ച് കനേഡിയൻ പ്രതിപക്ഷ നേതാവും കൺസർവ്വേറ്റീവ് നേതാവുമായ പിയേർ പൊളിയേവ്. ഖലിസ്ഥാൻ ഭീകരർ ബോംബ് വച്ച് തകർത്ത എയർ ഇന്ത്യ വിമാന ദുരന്തത്തിൻ്റെ ഓർമ്മ ദിനത്തിൽ ആണ് പ്രതിപക്ഷ നേതാവ് ഭീകരതയ്ക്കെതിരെ നിലകൊള്ളും എന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചത്. 39 വർഷം മുമ്പ് ഉണ്ടായ ബോംബാക്രമണത്തിൽ 280 കനേഡിയൻ പൗരന്മാർ ഉൾപ്പെടെ 329 ആളുകളുടെ ജീവൻ ആണ് നഷ്ട്ടപെട്ടത്.
![](http://mcnews.ca/wp-content/uploads/2024/05/geo-1024x614.jpeg)
വിമാന അപകടത്തിൽ ജീവൻ പൊലിഞ്ഞ ഇരകളുടെ സ്മരണയെ ആദരിക്കുന്നുവെന്നും, സങ്കൽപ്പിക്കാനാവാത്ത ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഭീകരതയെ ചെറുക്കാൻ തങ്ങൾ പ്രതിബദ്ധരാണ് എന്നും പിയേർ പറഞ്ഞു.