ശമ്പള പരിഷ്കരണം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് മിൽമ ജീവനക്കാർ പ്രഖ്യാപിച്ച സമരം പിൻവലിച്ചു. അഡീഷണൽ ലേബർ കമ്മിഷണറുമായി ഇന്ന് ചർച്ച നടത്തിയിരുന്നു. തുടർന്നാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചത്. അടുത്ത മാസം പതിനഞ്ചിനകം ശമ്പളപരിഷ്കരണം നടപ്പാക്കുമെന്ന് ജീവനക്കാർക്ക് ഉറപ്പ് നൽകി. ശമ്പളം നൽകിയില്ലെങ്കിൽ ജൂലൈ 15 അർധരാത്രി മുതൽ സമരത്തിലേക്ക് കടക്കുമെന്ന് യൂണിയനുകൾ അറിയിച്ചു.
![](http://mcnews.ca/wp-content/uploads/2024/05/tommy-kokkat-1024x614.jpeg)
2023ൽ പുതിയ ശമ്പള പരിഷ്കരണ കരാർ ഒപ്പുവെച്ചിരുന്നെങ്കിലും ഇത് നടപ്പിലാക്കിയില്ല. തുടർന്നാണ് തൊഴിലാളി സംഘടനകൾ പണിമുടക്ക് പ്രഖ്യാപിച്ചത്.